Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീനങ്ങാടി ഹൈവേ കവർച്ച; ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
മീനങ്ങാടി ഹൈവേ കവർച്ച; ഒരാൾ കൂടി പിടിയിൽ
cancel

മീനങ്ങാടി: കാർ തടഞ്ഞുനിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ ചൊക്ലി പെരിങ്ങളം കണ്ണമ്പള്ളിയിലെ കോടിയുംപുനത്തിൽ വീട്ടിൽ നിഥുൽകുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കണ്ണൂർ സ്വദേശികളായ മണത്തണ മേലേ മുറിങ്ങോടി പുതുപ്പറമ്പിൽ വീട്ടിൽ പി. പ്രണവ് (24), മുഴക്കുന്ന് ഉറക്കുന്നുണ്ട് പറമ്പിൽ വീട്ടിൽ കെ. കനകരാജ് (28) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പ്രണവിനെയും കനകരാജിനെയും പേരാവൂർ എടത്തൊട്ടിയിൽനിന്നും നിഥുൽകുമാറിനെ കണ്ണൂർ കണ്ണമ്പള്ളിയിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കണ്ണൂർ സ്വദേശികളായ പെരിങ്ങളം അനിയാരം മൂത്തേടത്ത് താഴെകുനിയിൽ എം. രഞ്ജു (32), മട്ടന്നൂർ സൗരവ് നിവാസിൽ സൗരവ് സുനിൽ (26) എന്നിവരെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 30ന് വൈകീട്ടാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപം കവർച്ച നടന്നത്. കർണാടകയിലെ ബംഗളൂരുവിൽനിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറിൽ യാത്രചെയ്യുകയായിരുന്ന യുവാവിന്റെ വാഹനം രണ്ട് കാറുകളിലായി എത്തിയ പത്തോളംപേർ തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന്, മാരാകായുധങ്ങൾ ഉപയോഗിച്ച് കാറിന്റെ സൈഡ് ഗ്ലാസുകൾ അടിച്ചുതകർക്കുകയും യുവാവിന്റെ മുഖത്ത് എരിവുള്ള സ്പ്രേ അടിച്ച് ബലമായി പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവർന്നതായാണ് കേസ്. കനകരാജിനെതിരെ മുഴക്കുന്ന്, കൂത്തുപറമ്പ്, കരിപ്പൂർ സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രണവിനെതിരെയും പേരാവൂർ സ്റ്റേഷനിൽ കേസുണ്ട്. നേരത്തെ പിടിയിലായ രഞ്ജുവിനെതിരെ സുൽത്താൻ ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13ഓളം കേസുകളുണ്ട്. സൗരവ് സുനിലിനെതിരെയും വിവിധ കേസുകളുണ്ട്. ജില്ല പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ നിർദേശപ്രകാരം സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾകരീമിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Meenangadi Highway robbery
Next Story