എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsകൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്ദുവിനെയാണ് (27) കോടനാട് കാവുംപുറം ഭാഗത്തുനിന്ന് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 0.556 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതി.
രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കാവുംപുറം ഭാഗത്ത് വാടകക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. 2019 ൽ ഒന്നരക്കിലോ കഞ്ചാവുമായി അനന്തുവിനെ പാലക്കാട് എക്സൈസ് പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

