കാറിൽ കടത്തിയ എം.ഡി.എം.എ പിടികൂടി
text_fieldsറസീൽ
നീലേശ്വരം: കാറില്‍ കടത്തുകയായിരുന്ന 28.5 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ നീലേശ്വരം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. സുധീറും സംഘവും അറസ്റ്റ് ചെയ്തു. ചെറുവത്തൂർ പടന്ന തെക്കേപ്പുറം ആലക്കലിലെ പി. റസീല്‍ (39)ആണ് അറസ്റ്റിലായത്.ബംഗളൂരുവില്‍നിന്നാണ് ടാറ്റ ആള്‍ട്രോസ് കാറില്‍ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നത്.
രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം ഞായറാഴ്ച് വൈകീട്ട് തുരുത്തി കൈതക്കാട് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽനിന്ന് മയക്കുമരുന്ന് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ എത്തിച്ച് ചെറു പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് റസീലിന്റെ രീതിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

