Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​നി​ത ജ​യി​ലി​ൽ നി​ന്ന് എം.​ഡി.​എം.​എ പി​ടികൂ​ടി; ര​ണ്ട് യു​വ​തി​ക​ൾ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
വ​നി​ത ജ​യി​ലി​ൽ നി​ന്ന് എം.​ഡി.​എം.​എ പി​ടികൂ​ടി; ര​ണ്ട് യു​വ​തി​ക​ൾ​ക്കെ​തി​രെ കേ​സ്
cancel

ക​ണ്ണൂ​ര്‍: അ​ടു​ത്തി​ടെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യി ക​ണ്ണൂ​ര്‍ വി​മ​ന്‍സ് ആ​ന്റ് ക​റ​ക്ഷ​ൻ ഹോ​മി​ല്‍ റി​മാ​ന്റ് ചെ​യ്ത യു​വ​തി​ക​ളി​ല്‍ നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി. ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ളാ​യ വ​ട​ക​ര കോ​ട്ട​ക്ക​ട​വ് പ​ലേ​ലി പാ​ലം കാ​ര​ക്കാ​ട്ടി​ന്റെ വീ​ട്ടി​ല്‍ സാ​ബി​റ എ​ന്ന രോ​ഷ്‌​നി സാ​വി​യോ (33), ത​ല​ശേ​രി ചാ​ലി​ല്‍ അ​മ്പ​ല​പ്പ​റ​മ്പ​ത്ത് പി.​കെ. റു​ബൈ​ദ (39) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ണ്‍ പൊലീ​സ് കേ​സെ​ടു​ത്ത​ത്. ജ​യി​ലി​ല്‍ എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ജ​യി​ല​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. 30 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍ന്ന് ടൗ​ണ്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്മി​ത പ​റ​മ്പ​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 11ന് ​ന്യൂ​മാ​ഹി​യി​ല്‍ 16.538 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​താ​ണ് റു​ബൈ​ദ. കോ​ഴി​ക്കോ​ട് വേ​ളം സ്വ​ദേ​ശി വി.​പി. അ​ജ്മ​ലും (34) ഒ​പ്പം പി​ടി​യി​ലാ​യി​രു​ന്നു. ന്യൂ​മാ​ഹി അ​ഴീ​ക്ക​ലി​ലെ വാ​ട​ക​വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് എം.​ഡി.​എം.​എ സ​ഹി​തം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഇ​രി​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​ണ് സാ​ബി​റ എ​ന്ന രോ​ഷ്‌​നി സാ​വി​യോ. ഇ​വ​രു​ടെ ആ​ണ്‍സു​ഹൃ​ത്ത് കോ​ട്ട​യം കാ​ട​നാ​ട് ചെ​മ്മാ​യ​ത്ത് മു​ല്ല​ക്ക​ല്‍ വീ​ട്ടി​ല്‍ സാ​വി​യോ മാ​ത്യു (27)വും ​അ​ന്ന് രോ​ഷ്‌​നി​ക്കൊ​പ്പം പി​ടി​യി​ലാ​യി​രു​ന്നു.

സി.​കെ. സാ​ബി​റ​യാ​ണ് സാ​വി​യോ മാ​ത്യു​വി​നൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​തി​ന് പി​റ​കെ പേ​ര് രോ​ഷ്‌​നി സാ​വി​യോ എ​ന്ന് മാ​റ്റി​യ​ത്. ജ​യി​ലി​ലെ​ത്തി​യ സാ​ബി​റ​യും റു​ബൈ​ദ​യും പ​ര​സ്പ​ര സ​ഹാ​യി​ക​ളാ​യി വ​ര്‍ത്തി​ച്ച് എം.​ഡി.​എം.​എ ഇ​ട​പാ​ട് ന​ട​ത്തു​ക​യാ​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MDMA seized from women's prison
Next Story