എം.ഡി.എം.എ വേട്ട: കേസിലെ കണ്ണികൾ പിടിയിൽ
text_fieldsരഞ്ജിത്, നഹാസ്
കായംകുളം: എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായ കേസിൽ മയക്കുമരുന്ന് വിതരണം ചെയ്ത കണ്ണിയിലെ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം വേളി മാധവപുരം സ്വദേശിയും തൂക്കുവിള പാപ്പനംകോട് ജങ്ഷന് സമീപം വാറുവിളാകത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന നഹാസ് (23), കീരിക്കാട് കണ്ണമ്പള്ളി ഭാഗം കാവിന്റെ തറയിൽ വീട്ടിൽ രഞ്ജിത് (25) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണമ്പള്ളി ഭാഗം ചാലിൽ വടക്കതിൽ കണ്ടല്ലൂർ വടക്ക് ബിനു ഭവനത്തിൽ താമസിക്കുന്ന അനീഷ് (24), ഭാര്യ ആര്യ (19) എന്നിവർ അറസ്റ്റിലായതിന്റെ തുടർച്ചയായി നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ആര്യയുടെ ബന്ധുവായ രഞ്ജിത്താണ് നഹാസ് വഴി എം.ഡി.എം.എ വാങ്ങി ഇവർക്ക് നൽകിയത്. നഹാസ് ബംഗളൂരുവിൽ വിദ്യാർഥിയാണ്. ജില്ല പൊലീസ് മേധാവി ജെ. ജയദേവിന്റെ നിർദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഉദയകുമാർ, പൊലീസുകാരായ ഷാജഹാൻ, ദീപക്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

