Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ബി.ബി.എസ്​...

എം.ബി.ബി.എസ്​ പ്രവേശനം: വീട്ടമ്മയില്‍നിന്ന് ​25 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍

text_fields
bookmark_border
എം.ബി.ബി.എസ്​ പ്രവേശനം: വീട്ടമ്മയില്‍നിന്ന് ​25 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍
cancel
camera_alt

അനു സാമുവല്‍

പാലാ: മകന് എം.ബി.ബി.എസ്​ പ്രവേശനം തരപ്പെടുത്താമെന്ന്​ പറഞ്ഞ് വീട്ടമ്മയില്‍നിന്ന്​ 25 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ്​ അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത് ബ​ഥേല്‍ വീട്ടില്‍ അനു സാമുവലാണ്​ (36) അറസ്റ്റിലായത്. പാലാ പൂവരണി സ്വദേശിയാണ്​ വീട്ടമ്മ. മകന് വെല്ലൂരില്‍ എം.ബി.ബി.എസിന് സ്റ്റാഫ് ക്വോട്ടയില്‍ പ്രവേശനം നേടിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം​. എസ്​.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.ബി.ബി.എസിന് അഡ്മിഷന്‍ വേണമെന്ന് പറഞ്ഞ് വിളിച്ച്​ ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. എസ്.എച്ച്.ഒ കെ.പി. ടോംസണ്‍, എസ്.ഐ എം.ഡി. അഭിലാഷ്, സി.പി.ഒമാരായ ജസ്റ്റിന്‍ ജോസഫ്, രഞ്ജിത്, ശ്രീജേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBS AdmissionSuspect arrested
News Summary - MBBS Admission: Suspect arrested for extorting Rs 25 lakh from housewife
Next Story