Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹപരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ച് സ്ത്രീകളെ പരിചയപ്പെട്ട് പണവും സ്വർണവും കവർന്നു; പ്രതി പിടിയിൽ

text_fields
bookmark_border
വിവാഹപരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ച് സ്ത്രീകളെ പരിചയപ്പെട്ട് പണവും സ്വർണവും കവർന്നു; പ്രതി പിടിയിൽ
cancel

കണ്ണൂർ: വിവാഹപരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ച് സ്ത്രീകളെ പരിചയപ്പെട്ട് പണവും സ്വർണവും കവർന്ന കേസിൽ പ്രതി പിടിയിൽ. ബിജു ആന്റണിയെ ആണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയെ പരിചയപ്പെട്ട് കണ്ണൂരിലെ ഹോട്ടലിൽ എത്തിച്ച പ്രതി ഇവർ ശുചിമുറിയിൽ പോയ തക്കത്തിൽ 40,000 രൂപയും ഒന്നര പവൻ സ്വർണവും മൊബൈൽഫോണുമായി കടന്നുകളയുകയായിരുന്നു.

സൈബർ സെൽ സഹായത്തോടെ പിന്തുടർന്ന് അന്വേഷണസംഘം വയനാട് തലപ്പുഴ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്. നിരവധി കേസിൽ പ്രതിയാണ് ഇയാൾ. 2008ൽ ചൊക്ലിയിൽ വിവാഹ തട്ടിപ്പ് കേസ്, കാസർകോടും മഞ്ചേശ്വരവും കളവ് കേസ്, കുമ്പളയിൽ ബലാത്സംഘകേസ്, കോഴിക്കോട് നടക്കാവ് വിവാഹ തട്ടിപ്പ് കേസ് എന്നിവ ബിജു ആന്റണിക്കെതിരെയുണ്ട്. എറണാകുളം നോർത്തിൽ ഒരുകേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കും വഴി ചാടി രക്ഷപെട്ടതിനും കേസുണ്ട്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Matrimonial Scammer Arrested for Theft
Next Story