Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാട്രിമോണിയല്‍...

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 34 ലക്ഷം തട്ടിയെടുത്തുവെന്ന് പരാതി

text_fields
bookmark_border
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 34 ലക്ഷം തട്ടിയെടുത്തുവെന്ന് പരാതി
cancel

കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി തന്‍റെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യാപാരി രംഗത്ത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വ്യാപാരിയാണ് ഇതുസംബന്ധിച്ച് കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ജന എന്ന പേരിലുള്ള പെണ്‍കുട്ടിയെ മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് പരാതിക്കാരന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാട്‌സാപ്പിലൂടെ ബന്ധം തുടരുകയായിരുന്നു.

ഓണ്‍ലൈന്‍ നിക്ഷേപ സാധ്യതകളെ കുറിച്ച് യുവാവിനെ പറഞ്ഞ് കബളിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ മാസം 41 തവണകളായാണ് തുക കൈക്കലാക്കിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിക്ഷേപിച്ച പണത്തിന് ഇരട്ടി ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് പണം കൈവശപ്പെടുത്തിയത്. ഇവര്‍ നല്‍കിയ ലിങ്കിലൂടെ പണം അയച്ചു നല്‍കുകയായിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായി പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime Newsonline scamfraud complaintmatrimonial site
News Summary - Complaint alleges that a woman she met through a matrimonial site was duped of Rs. 34 lakhs
Next Story