Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാവുംപുറത്ത് വൻ...

കാവുംപുറത്ത് വൻ ലഹരിവേട്ട; മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
കാവുംപുറത്ത് വൻ ലഹരിവേട്ട; മൂന്ന് പേർ അറസ്റ്റിൽ
cancel
camera_alt

ഹു​സ്‌​നി മു​ബാ​റ​ക്, മു​ഹ​മ്മ​ദ് റാ​ഷി​ദ്, അ​ബ്ദു​ൽ നാ​സ​ർ

വളാഞ്ചേരി: കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന വൻ ലഹരി ശൃംഖലയെ വളാഞ്ചേരി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി. സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ് (24), ഹുസ്‌നി മുബാറക് (24), രണ്ടത്താണി സ്വദേശി കെ. അബ്ദുൽ നാസർ (39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളിൽ നിന്ന് 43.54 ഗ്രാം എംഡിഎംഎ, 4.7 കിലോഗ്രാം കഞ്ചാവ്, അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ആംബർഗ്രിസ് എന്നിവ പിടിച്ചെടുത്തു. കോട്ടക്കലിൽ ഉഴിച്ചിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന വ്യാജേനയാണ് പ്രതികൾ കാവുംപുറത്ത് വീട് വാടകയ്‌ക്കെടുത്തത്.

തുടർന്ന് ഈ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെയും അപൂർവ്വ വസ്തുക്കളുടെയും കച്ചവടം നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും നടത്തി സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Policearresteddrug bustThree people
News Summary - Massive Drug Bust in Kavumpur; 3 Held
Next Story