Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസലഹരി വേട്ട;രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസലഹരി വേട്ട;രണ്ടുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ആമ്പല്ലൂർ: പാലിയേക്കരയിൽ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. പറവൂരില്‍ വാടകക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.ബാംഗ്ലൂരില്‍നിന്ന് ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബസിറങ്ങിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ലഹരി പദാർഥത്തിന് വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരുമെന്ന് പൊലീസ് പറഞ്ഞു.

തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.ഷൈന്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എ കടത്തിയ കേസിലും കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലും പ്രതിയാണ്.അഫ്‌നാന്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ കേസ് പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massive drug bust at Paliyekkara toll plaza; two arrested
Next Story