കടബാധ്യതയെ തുടർന്ന് കർണാടകയിൽ കൂട്ട ആത്മഹത്യ; മരിച്ചത് ദമ്പതികളും മൂന്ന് മക്കളും
text_fieldsബംഗളൂരു: കർണാടകയിലെ തുമകുരുവിൽ ദമ്പതികളെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. തുമകുരുവിലെ സദാശിവനഗറിൽ താമസിക്കുന്ന ഗരീബ് സാഹിബ്, സുമയ്യ, മക്കളായ ഹാജിറ, മുഹമ്മദ് ഷബ്ഹാൻ, മുഹമ്മദ് മുനീർ എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി ഗരീബും സുമയ്യയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
കബാബ് വിറ്റാണ് ഗരീബ് ഉപജീവനം നടത്തിയിരുന്നത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പലരിൽ നിന്നായി ഇദ്ദേഹം പണം കടംവാങ്ങിയിരുന്നു. കടം കൊടുക്കാനുള്ളവർ കുടുംബത്തെ നിരന്തരം ശല്യം ചെയ്തിരുന്നുവത്രെ. ഇവരുടെ ആത്മഹത്യ കുറിപ്പും ഇവർ ചിത്രീകരിച്ച വിഡിയോയും പൊലീസ് കണ്ടെടുത്തു.
വിഡിയോയിൽ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്യാനുള്ള കാരണം വിശദീകരിക്കുന്നുണ്ട്. തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ ശിക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രിയോടും പോലീസ് ഉദ്യോഗസ്ഥരോടും ഗരീബ് വിഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്. വിഡിയോയില്‍ ഗരീബ് ആരോപണമുന്നയിച്ച അഞ്ചുപേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. കലന്ധര്‍, ഇയാളുടെ മകള്‍ സാനിയ, മകന്‍ ശഹബാസ്, അയല്‍ക്കാരായ ശബാന, മകള്‍ സാനിയ എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

