കൂട്ട മൊബൈൽ ഫോൺ മോഷണം: പ്രതികളെ കൊച്ചിയിലെത്തിച്ചു
text_fields1. അലൻവാക്കറുടെ ഡി.ജെ പാർട്ടിക്കിടെയുണ്ടായ കൂട്ട മൊബൈൽ മോഷണക്കേസിൽ ഡൽഹിയിൽ നിന്ന് അറസ്റ്റിലായ അതീഖു റഹ്മാൻ, വാസിം അഹമ്മദ് എന്നിവരെ കൊച്ചിയിലെത്തിച്ചപ്പോൾ. 2.സണ്ണിഭോല യാദവ്, ശ്യാംബൽപാൽ
കൊച്ചി: അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ കൂട്ട മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ മുംബൈയിൽനിന്ന് പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. താനെ സ്വദേശി സണ്ണിഭോല യാദവ് (27), ഉത്തർപ്രദേശ് സ്വദേശി ശ്യാം ബരൻവാൽ (32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെത്തിച്ചത്.
ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ ഡൽഹിയിൽനിന്ന് പിടിയിലായ അതീഖുറഹ്മാൻ (38), വാസിം അഹമ്മദ് (31) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ഇവരെ വിശദ ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ഇരുസംഘങ്ങളും തമ്മിൽ പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. കൊച്ചിയിലെ മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട് മുംബൈയിലെ കടകളിൽ വ്യാപക പരിശോധന നടന്നു.

