തിരുവത്രയിൽ മുഖംമൂടി ആക്രമണം; കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52കാരന്റെ നില ഗുരുതരം
text_fieldsമുഖംമൂടി ആക്രമണത്തിൽ പരിക്കേറ്റ ഹമീദ്
ചാവക്കാട്: തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവത്ര ഇ.എം.എസ് നഗറിൽ പടിഞ്ഞാറ് പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദിനാണ് (52) വെട്ടേറ്റത്. കഴുത്തിലും നെഞ്ചിലും കാലിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഹമീദിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ ഹമീദ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ താമസിക്കുന്ന യുവാക്കളുടെ അടുത്തെത്തുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് ആംബുലൻസ് എത്തി രക്തത്തിൽ കുളിച്ച് കിടന്ന ഹമീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

