വിവാഹഭ്യര്‍ഥന നിരസിച്ചു, യുവതിയെ കുത്തി പരിക്കേൽപിച്ചു
text_fieldsബംഗളൂരു: വിവാഹഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവതിയെ ഓഫിസിലെത്തി കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റില്‍. ഹാസന് സ്വദേശിയായ അവിനാശ് (24) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കല്യാണ്‍നഗറിലെ യുവതിയുടെ ഓഫിസിനു സമീപത്തെത്തിയ അവിനാശ് യുവതിയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. വാക്കേറ്റത്തിനൊടുവിൽ കത്തിയുപയോഗിച്ച് അവിനാശ് യുവതിയുടെ മുഖത്ത് കുത്തുകയായിരുന്നു. യുവതിയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. വിവാഹമോചിതയായ യുവതിയും അവിനാശും നേരത്തേ ഒരേ സ്ഥാപനത്തിലായിരുന്നു ജോലിചെയ്തിരുന്നത്. വീട്ടുകാരുടെ എതിര്‍പ്പുയര്‍ന്നതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍, തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അവിനാശ് യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി.

