Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mans Head Found At Idols Feet
cancel
Homechevron_rightNewschevron_rightCrimechevron_rightവഴിയരികിലെ...

വഴിയരികിലെ വിഗ്രഹത്തിന്​ കീഴിൽ വെട്ടിയെടുത്ത തല; നരബലിയെന്ന്​ സംശയം, അന്വേഷണത്തിന്​ പ്രത്യേക സംഘം

text_fields
bookmark_border

ഹൈദരാബാദ്​: തെലങ്കാനയി​ൽ വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന്​ സമീപത്തുനിന്നും ഛേദിക്കപ്പെട്ട യുവാവിന്‍റെ തല ​കണ്ടെടുത്തു. നാൽഗോണ്ട ജില്ലയിലാണ്​ സംഭവം.

വിഗ്രഹത്തിന്​ കീഴിൽ തല വെച്ചിരുന്നതിനാൽ നരബലിയാണെന്നാണ്​ പൊലീസിന്‍റെ സംശയം. 30നോടടുത്ത്​ പ്രായമുള്ളയാളാണ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. കൊല്ലപ്പെട്ടയാളെ കണ്ടെത്തുന്നതിനും കേസ്​ അന്വേഷണത്തിനുമായി എട്ടംഗ പൊലീസ്​ സംഘത്തെ നിയോഗിച്ചു.

നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും വെച്ച്​ യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്‍റെ കാൽക്കൽ കൊണ്ടുവെച്ചതാകാമെന്നും പൊലീസ്​ സംശയിക്കുന്നു. യുവാവിന്‍റെ ശരീരഭാഗം പൊലീസിന്​ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച്​ വരികയാണ്​.

വിഗ്രഹത്തിന്‍റെ കാൽക്കൽ വെച്ചിരുന്ന തലയുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്​. യുവാവിനെ തിരിച്ചറിയാൻ മുഖത്തിന്‍റെ ചിത്രങ്ങൾ പൊലീസ്​ പുറത്തുവിട്ടിരുന്നു​. സമീ​പത്തെ സൂര്യപേട്ടയിലെ ഒരു കുടുംബം പൊലീസുമായി ബന്ധപ്പെട്ടിരുന്നു. രണ്ടുവർഷം മുമ്പ്​ വീടുവിട്ടുപോയ 30വയസായ മാനസിക പ്രശ്നങ്ങളുള്ള മകനുമായി സാദൃശ്യമുള്ളതായി തോന്നുന്നുവെന്ന്​ അറിയിച്ചാണ്​ കുടുംബം പൊലീസിനെ സമീപിച്ചത്​.

വഴിയരികിലെ ആരാധനാലയത്തിലുണ്ടായിരുന്ന ഒരു പുരോഹിതനാണ്​ വിഗ്രഹത്തിന്​ കീഴിൽ വെട്ടിയെടുത്ത തല ആദ്യം കണ്ടത്​. തുടർന്ന്​ ഇദ്ദേഹം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്​ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും കൊലപാതക​ കേസ്​ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganahuman sacrificeMurder
News Summary - Mans Head Found At Idols Feet Police search human sacrifice angle
Next Story