Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണവും മൊബൈൽ ഫോണുകളും കവർന്ന മണിപ്പൂർ സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
തിരൂർ: വൈരങ്കോട് താമസക്കാരനായ അന്തർ സംസ്ഥാന തൊഴിലാളിയുടെ പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ മണിപ്പൂർ സ്വദേശികളായ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണുകളും 30,000 രൂപയും കളവ് നടത്തിയ കേസിലാണ് മണിപ്പൂർ സ്വദേശികളായ മുഹമ്മദ് മുനീബ് റഹ്മാൻ (25), ഖലക്ക് ഫാം റൂണക് ഷാ (20) എന്നിവരെ പൊലീസ് പിടികൂടിയത്.
സി.സി ടി.വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചക്ക് തൊഴിലാളികൾ താമസിക്കുന്ന വൈരങ്കോടുള്ള ക്വാർട്ടേഴ്സിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

