കങ്ങഴ മനേഷ് കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsഇടയപ്പാറ വടക്കേറാട്ട് മനേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ്
തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
കങ്ങഴ: ഇടയപ്പാറ വടക്കേറാട്ട് മനേഷിനെ (32) കാൽപാദം വെട്ടിമാറ്റിയശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പ് നടത്തി. പാലാ സബ്ജയിലിൽ കഴിയുകയായിരുന്ന മുഖ്യപ്രതി കടയിനിക്കാട് പുതുപ്പറമ്പിൽ ജയേഷ് (31), കൂട്ടുപ്രതികളായ കങ്ങഴ വടക്കേറാട്ട് കല്ലൂതാഴ്ചയിൽ ജിജോ (28), കങ്ങഴ പാണ്ടിയാംകുഴി കൈലാത്ത് സച്ചിൻ (26), കുമരകം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു (23) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് മൂന്നു ദിവസത്തക്ക് കസ്റ്റഡിയിൽ വാങ്ങിയത്.
കൊലപാതകം നടന്ന ചളിക്കുഴിയിലെ റബർതോട്ടത്തിലും കാൽപാദം കണ്ടെത്തിയ ഇടയപ്പാറ കവല, ഇവർ ഗൂഢാലോചന നടത്തിയ വിവിധ സ്ഥലങ്ങളിലുമെത്തിച്ച് തെളിവുകൾ ശേഖരിച്ചു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, സി.ഐ. റിച്ചാർഡ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

