രഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നെന്ന് സൂചന; ഉറവിടം കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി പൊലീസ്
text_fieldsകൊലക്കുപയോഗിച്ച തോക്ക്
കോതമംഗലം: മാനസയുെടയും രഖിലിെൻറയും മരണത്തിൽ കലാശിച്ച നെല്ലിക്കുഴി സംഭവത്തിലെ തോക്ക് പൊലീസിനെ കുഴക്കുന്നു. ഇൻറീരിയർ ഡെക്കറേഷൻ കരാറുകാരനായി ജോലി ചെയ്യുന്നുവെന്ന് പറയുന്ന രഖിലിന് തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നതാണ് തലവേദനയാവുന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സൈബർ സെൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിഹാറിൽ നിന്നാകാം തോക്ക് സംഘടിപ്പിച്ചതെന്നാണ് സൂചന.
ജൂലൈ 12 മുതൽ 20 വരെ ഇയാളും സുഹൃത്തും ബിഹാറിലെ വിവിധ കേന്ദ്രങ്ങളിൽ താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനത്തിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തോക്ക് സംഘടിപ്പിക്കാനാകാം ഇവർ അവിടെ എത്തിയതെന്ന് പൊലീസ് കരുതുന്നു. ബിഹാറിലെ താമസത്തിനിടെ രഖിൽ ഒറ്റക്ക് പുറത്തുപോയതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പ്രഹരശേഷി കൂടുതലുള്ള പിസ്റ്റൾ ലഭ്യമാക്കൽ എളുപ്പമല്ലെന്നും പൊലീസ് പറയുന്നു. വ്യാജ തോക്ക് കടത്തുന്നവരുമായി രഖിലിന് ബന്ധം ഉണ്ടായിരുന്നോ എന്ന അന്വേഷണത്തിലേക്കാണ് ഇത് നീങ്ങുന്നത്. ബാലിസ്റ്റിക് വിദഗ്ധർ തോക്ക് പരിശോധിച്ചശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും കൂടുതൽ അന്വേഷണം.
സംഭവത്തിലെ പ്രതിയും മരണപ്പെട്ടതോടെ എത്രയും വേഗം നടപടികൾ അവസാനിപ്പിക്കാൻ കഴിയുന്ന കേസാണിത്. എന്നാൽ, തോക്കിെൻറ ഉറവിടം കണ്ടെത്താതെ ഇതിന് കഴിയില്ല. മാനസയുടെ െകാലപാതകത്തിന് പിന്നിൽ രഗിൽ മാത്രമാണോ ഉള്ളത്, കൊലപാതകത്തിന് മറ്റുള്ളവരുടെ സഹായമുണ്ടായിട്ടുണ്ടോ, ഗൂഢാലോചനകളുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. മൊബൈൽ ഫോണുകളടക്കം ശാസ്ത്രീയ പരിശോധന നടത്തുകയും വേണം.
തോക്ക് സംബന്ധിച്ച അന്വേഷണം കണ്ണൂരിലേക്കും
കോതമംഗലം: നെല്ലിക്കുഴി ഇന്ദിരഗാന്ധി കോളജ് ബി.ഡി.എസ് വിദ്യാർഥിനി മാനസയെ കൊലപ്പെടുത്താനും രഖിൽ ആത്മഹത്യക്ക് ഉപയോഗിച്ചതുമായ തോക്ക് സംബന്ധിച്ച കൂടുതൽ അന്വേഷണം കണ്ണൂരിലേക്ക്.
കോതമംഗലം സ്റ്റേഷനിലെ എസ്.ഐ മാർട്ടിെൻറ നേതൃത്വത്തിൽ മൂന്നംഗ സംഘം കണ്ണൂരിലേക്ക് തിരിച്ചു.
13 തിര ഉപയോഗിക്കാവുന്ന തോക്കിൽ ഏഴ് തിര നിറക്കുകയും അതിൽ നാലെണ്ണം ഉതിർക്കുകയും ചെയ്തതായി കണ്ടെത്തി. അഞ്ച് തിര രഖിലിെൻറ പോക്കറ്റിൽനിന്ന് കണ്ടെടുത്തു. കണ്ണൂരിൽ ഏറെ സൗഹൃദങ്ങളില്ലാത്ത രഖിലിെൻറ എം.ബി.എ പഠനകാലത്തെ സുഹൃത്തുക്കളെയും അവസാനകാലങ്ങളിൽ കൂടുതൽ ബന്ധം സ്ഥാപിച്ച ഫോൺ സൗഹൃദങ്ങളെയും കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതുവഴി തോക്ക് രഖിലിെൻറ കൈവശം എത്തിപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.