Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാനസ കൊലക്കേസ്: ര​ഖി​ൽ...

മാനസ കൊലക്കേസ്: ര​ഖി​ൽ സുഹൃത്തിനെ ബിഹാറിലേക്ക്​ കൂ​ടെ​ക്കൂ​ട്ടി​യ​ത്​ ഇ​ൻ​റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ്​

text_fields
bookmark_border
മാനസ കൊലക്കേസ്: ര​ഖി​ൽ സുഹൃത്തിനെ ബിഹാറിലേക്ക്​ കൂ​ടെ​ക്കൂ​ട്ടി​യ​ത്​  ഇ​ൻ​റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ്​
cancel

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ഡെൻറ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മാ​ന​സ​യെ വെ​ടി​വെ​ച്ച് കൊ​ന്നശേ​ഷം സുഹൃത്ത്​ രഖിൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​​ട്​​ന, മോ​ഗീ​ർ, വാ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

തോ​ക്ക് വാ​ങ്ങാ​ൻ ര​ഖി​ലി​നെ അ​നു​ഗ​മി​ച്ച ​സു​ഹൃ​ത്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി ആ​ദി​ത്യ​നു​മൊ​ത്താ​ണ് സം​ഘം തെ​ളി​വെ​ടു​ത്ത​ത്. ഇ​ൻ​റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് ര​ഖി​ൽ കൂ​ടെ​ക്കൂ​ട്ടി​യ​തെ​ന്ന് ആ​ദി​ത്യ​ൻ മൊ​ഴി ന​ൽ​കി.

ബി​ഹാ​റി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് തോ​ക്ക് വാ​ങ്ങാ​നാ​ണെ​ന്ന് അ​റി​ഞ്ഞ​ത്​. ര​ഖി​ലാ​ണ് ഇ​ട​നി​ല​ക്കാ​ര​നും ടാ​ക്സി ഡ്രൈ​വ​റു​മാ​യ മ​നീ​ഷി​നെ പ​രി​ച​യ​പ്പെ​ടു​ത്തുന്ന​ത്. മൂ​വ​രും​ മു​ഗീ​ർ രാ​ജ് പാ​ല​സ് ഹോ​ട്ട​ലി​ൽ മൂ​ന്ന് ദി​വ​സം തങ്ങി. ഓ​രോ ദി​വ​സ​വും മു​റി ഒ​ഴി​വാ​ക്കി പു​തി​യ മു​റി​യെ​ടു​ത്തു. ഹോട്ടൽ ജീ​വ​ന​ക്കാ​ർ ആ​ദി​ത്യ​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. തോ​ക്ക് കൈ​മാ​റി​യ സോ​നു​വി​െൻറ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​െൻറ പി​റ​കി​ൽ കൊ​ടും വ​ന​മാ​ണ്. ഈ ​വ​ന​ത്തി​ലാ​ണ് തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

തോ​ക്ക് കൈ​മാ​റി​യ സ്ഥ​ല​ത്തും എ.​ടി.​എ​മ്മി​ലും പ​ട്​​ന​യി​ലും വാ​രാ​ണ​സി​യി​ലും ഹോ​ട്ട​ലി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വാ​രാ​ണ​സി​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ന്നു​പ​റ​ഞ്ഞ് ആ​ദി​ത്യ​ൻ ഇ​റ​ങ്ങു​ക​യും ര​ഖി​ൽ ത​നി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​രു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharEvidence collectingManasa murder case
News Summary - Manasa murder case Evidence collection in Bihar
Next Story