Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എ കാറിൽ...

എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

ഷാ​ജി

കൊ​ല്ലം: എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ച​വ​റ, തേ​വ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 2.127 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. തേ​വ​ല​ക്ക​ര ക​ക്കാ​ത്തോ​ട് വ​ട​ക്ക​തി​ൽ എ​സ്. ഷാ​ജി​യെ (39) ആ​ണ് കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി.​ഐ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

തേ​വ​ല​ക്ക​ര​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ കാ​റി​നെ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന്​ ഇ​റ​ങ്ങി​യോ​ടി. എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ജി മു​മ്പും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​ന്ന് ബ​ന്ധു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും കേ​സ് നി​ല​വി​ലു​ണ്ട്. ഇ​യാ​ൾ​ക്കു പി​ന്നി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും അ​തി​നെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു.

Show Full Article
TAGS:mdma smuggling arrest 
News Summary - man who tried to smuggle MDMA in the car was arrested
Next Story