ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsശ്യാംലാൽ
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ വീട്ടിൽ ശ്യാംലാണ് (29) അടൂർ പൊലീസിെൻറ പിടിയിലായത്.
ഭർത്താവുമായി പിണങ്ങി പള്ളിക്കൽ ആനയടി ചെറുകുന്നം കൈതക്കൽ ശിവാലയം വീട്ടിൽ മാതാവ് മണിയമ്മക്കൊപ്പം കഴിഞ്ഞ രാജലക്ഷ്മിക്കാണ് തലക്കും കൈക്കും ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ച പുലർച്ചയോടെ വീടിെൻറ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതി, വീടിെൻറ ഗേറ്റിന് മുന്നിൽ ബഹളംവെക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ യുവതി, തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചാരുംമൂട് നിന്നാണ് മണിക്കൂറുകൾക്കകം പ്രതിയെ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിെൻറ നേതൃത്വത്തിൽ അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

