മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsഷിജു
കൊച്ചി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. ആലുവ മുപ്പത്തടം മുതുകാട് പറമ്പ് ഷിജുവാണ് (41) പിടിയിലായത്.
എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.
മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ് സ്ഥാപനത്തിലെ ജോലിക്കാർ ഇക്കാര്യം പ്രതിയോട് ചോദിച്ചതിനെത്തുടർന്ന് ഇയാൾ കടക്കാൻ ശ്രമിച്ചു. എന്നാൽ, തടഞ്ഞുെവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പുറമെ സ്വർണം പൂശി പ്യൂരിറ്റി തെളിയിക്കുന്ന മുദ്രയും വ്യാജമായി പതിച്ച രണ്ട് മാലകളാണ് പണയംവെക്കാൻ ശ്രമിച്ചത്. എറണാകുളം ടൗൺ നോർത്ത് എസ്.എച്ച്.ഒ ബിജുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

