Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണവും മൊബൈൽ ഫോണും കവർന്നയാൾ പിടിയിൽ
text_fieldsbookmark_border
റിജു
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽനിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ വെളയനാട് കോളനിയിൽ തറയിൽ വീട്ടിൽ റിജുവിനെ (22) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
പറമ്പ് നനക്കാൻ വന്ന റിജു മോട്ടോർ ഷെഡിൽ വെച്ചിരുന്ന ഉടമയുടെ ബാഗിൽനിന്നാണ് പണവും മൊബൈൽ ഫോണും കവർന്നത്. പിടിയിലായ റിജു ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയാണ്.
സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ.എം.എസ് ഷാജൻ, എസ്.ഐ ക്ലീറ്റസ്, എ.എസ്.ഐ സേവ്യർ, ജനമൈത്രി ബീറ്റ് ഓഫിസർ രാഹുൽ അമ്പാടൻ, സി.പി.ഒമാരായ സബീഷ്, ജിഷ, സജീഷ് എറവക്കാട്, ലൈജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

