Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിച്ചു താമസിക്കുന്ന വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ

text_fields
bookmark_border
ani 987987a
cancel

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ. വീയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനിയാണ് (53) വീയപുരം പൊലീസിന്റെ പിടിയിലായത്. വിയപുരം പായിപ്പാട് താമസിച്ചിരുന്ന വയോധികയുടെ സ്വർണമാണ് ഇയാൾ മോഷ്ടിച്ചത്.

തനിച്ച് താമസിച്ചിരുന്ന ഇവരുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ അനി മുഖംമൂടി ധരിച്ച് എത്തി. തുടർന്ന് അടുക്കളയിൽ നിന്നിരുന്ന ഇവരുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഒരു മാലയും നാലു വളയും ഉൾപ്പെടെ ഏകദേശം എട്ടു പവനോളം ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

ബലപ്രയോഗത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായ വയോധിക ഗ്രാമപഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി ഈ വീട്ടിൽ തേങ്ങ ഇടാനും മറ്റുമായി വരുന്ന പതിവുണ്ടായിരുന്നു. മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപയ്ക്ക് അനി പണയം വെച്ചതായി കണ്ടെത്തി.

എസ്.ഐ പ്രദീപ്, ജി.എസ്.ഐമാരായ ഹരി, രാജീവ്‌, സി.പി. വിപിൻ, ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man who stole gold from an elderly woman arrested
Next Story