Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്രങ്ങൾ...

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ

text_fields
bookmark_border
Reni
cancel
camera_alt

റെ​നി

ഓ​ച്ചി​റ: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വി​നെ ഓ​ച്ചി​റ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ഴു​കോ​ൺ ചൊ​വ്വ​ല്ലൂ​ർ പ്രേം ​വി​ലാ​സ​ത്തി​ൽ റെ​നി​യാ​ണ്​ (30) പി​ടി​യി​ലാ​യ​ത്. ഓ​ച്ചി​റ കൊ​റ്റ​മ്പ​ള്ളി മു​ത്തേ​രി​ൽ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന​രീ​തി​യി​ൽ ആ​ലു​വ​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ൾ ആ​ലു​വ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.

വി​ര​ല​ട​യാ​ളം പ​രി​ശോ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് മോ​ഷ്ടാ​വി​നെ ഓ​ച്ചി​റ പൊ​ലീ​സ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലു​ട​നീ​ളം ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ട്രെ​യി​നി​ൽ സ​ഞ്ച​രി​ച്ച് പാ​ള​ത്തി​ന്​ സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം അ​വി​ടെ​യെ​ത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MantemplesPoliceKollamArrestedsteals
News Summary - Man who steals from temples arrested
Next Story