Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചുവിറ്റയാൾ അറസ്റ്റിൽ
text_fieldsbookmark_border
വർക്കല: വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ച് വിറ്റ യുവാവ് അറസ്റ്റിൽ. കൊല്ലം റെയിൽവേ ക്രോസ്സിന് സമീപം അലയൻസ് നഗർ 46 ബിയിൽ താമസ്സിക്കുന്ന ചിന്നക്കട ആണ്ടാമുക്കം നമ്പിശ്ശേരി ഹൗസിൽ മുഹമ്മദ് സെയ്ദ്(27) ആണ് അറസ്റ്റിലായത്.
അയിരൂർ സ്വദേശി സൽമാെൻറ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയാലായത്. വാടകക്കെടുത്ത വാഹനങ്ങൾ സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. വാഹനത്തിെൻറ ഒറിജിനൽ രേഖകൾക്ക് കാലതാമസ്സം വരുമെന്നും വാങ്ങുന്നയാളെ വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നത്.
സൽമാെൻറ രണ്ട് വാഹനങ്ങളാണ് സെയ്ദ് വാടകക്കെടുത്തുകൊണ്ടുപോയ ശേഷം വിൽപ്പന നടത്തിയത്. ഈ വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Next Story

