10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് പത്തുവര്‍ഷം കഠിനതടവ്
text_fieldsവെള്ളറട: 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കരിങ്കുളം വില്ലേജില്‍ പുതിയതുറ കറുത്താന്വിള പുരയിടം വീട്ടില്വിജി(26)ന് പത്തുവര്‍ഷം കഠിന തടവിനും 60,000 രൂപ പിഴ ഒടുക്കുവാനും നെയ്യാറ്റിന്‍കര അതിവേഗ പോക്സോ കോടതി രണ്ട് ജഡ്ജി കെ. പ്രസന്ന ശിക്ഷിച്ചു. പിഴ ഒടുക്കി ഇല്ലെങ്കില്‍ ആറുമാസം അധികമായി ശിക്ഷ അനുഭവിക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ചു എന്നതാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വെള്ളറട സന്തോഷ് കുമാര്‍ ഹാജരായി. ലൈയ്സന്‍ ഓഫിസര്‍മാരായി എ. എസ്. ഐ.ശ്യാമളാദേവി, സി. പി. ഓ.ജനീഷ് എന്നിവര്‍ ഹാജരായി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സജീര്‍ ഇ.എം ആണ് കേസെടുത്തു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

