വനിത പഞ്ചായത്തംഗത്തിന് അശ്ലീല ദൃശ്യം അയച്ച പ്രതി പിടിയിൽ
text_fieldsദേവരാജ്
നെടുമങ്ങാട്: വനിത പഞ്ചായത്ത് അംഗത്തിന് അശ്ലീല വിഡിയോകൾ അയച്ച പ്രതി പിടിയിൽ. കന്യാകുമാരി ജില്ലയിൽ വിളവൻകോട് വെള്ളാംകോട് പന്തൽവിള സി.എസ്.ഐ ചർച്ചിന് സമീപം ഡോർ നമ്പർ 1/150ൽ ദേവരാജ് എന്ന വിജയകുമാറിനെയാണ് (40) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വനിത പഞ്ചായത്ത് അംഗത്തിെൻറ മൊബൈൽ ഫോണിലേക്ക് പത്തോളം അശ്ലീല ലൈംഗിക വിഡിയോകൾ അയച്ചും വിഡിയോകാൾ ചെയ്ത് ലൈംഗിക ചുവയോടെ സംസാരിച്ചും അശ്ലീല വിഡിയോ സൈറ്റുകളുടെ ലിങ്കുകൾ അയച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.
നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിെൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ്കുമാർ, എസ്.ഐ സുനിൽ ഗോപി, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് സൈബർ സെല്ലിെൻറ സഹായത്തോടെ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

