ആദിവാസി യുവതിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ
text_fieldsവർഗീസ്
മാനന്തവാടി: മാനസിക പ്രശ്നമുള്ള ആദിവാസി യുവതിയെ മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാന്റിൽ. കാട്ടിക്കുളം പുളിമൂട് പാറമേൽ വർഗീസ്(48) ആണ് റിമാൻഡിലായത്. തിരുനെല്ലി സ്വദേശിനിയായ 43കാരിയാണ് പീഡനത്തിരയായത്. 2023 ഏപ്രിൽ രണ്ടിനാണ് യുവതിയുടെ മകളുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ദല്ലാളായ വർഗീസ് അന്നുതന്നെ വീട്ടിലെത്തി ഒറ്റക്കായിരുന്ന തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും പീഡനം നിരന്തരം തുടർന്നുവെന്നും യുവതി പറഞ്ഞു.
വിവരം പുറത്ത് പറഞ്ഞാൽ മന്ത്രവാദിയായ സ്വാമി കൊലപ്പെടുത്തുമെന്ന് വർഗീസ് ഭീഷണിപ്പെടുത്തിയതായും യുവതി തിരുനെല്ലി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് സമാന പരാതി ഉയർന്നെങ്കിലും പൊലീസ് ഇടപെട്ട് ഒതുക്കിതീർക്കാൻ ശ്രമിച്ചതായും യുവതി ആരോപിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് കേസ് ആദിവാസികൾക്ക് നേരെയുള്ള അതിക്രമം തടയുന്ന സ്പെഷൽ മൊബൈൽ സ്ക്വാഡിന് കൈമാറി. ഡിവൈ.എസ്.പി. എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
(ഈ വാർത്തയുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ ഫോട്ടോ ചൊവ്വാഴ്ച തെറ്റായി പ്രസിദ്ധീകരിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

