Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു; 52കാരന് 97 വര്‍ഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും

text_fields
bookmark_border
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു;  52കാരന് 97 വര്‍ഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും
cancel
Listen to this Article

മഞ്ചേരി: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് വിവിധ വകുപ്പുകളിലായി 97 വര്‍ഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 52കാരനെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ്‌ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.

പ്രതിയുടെ റിമാൻഡ് കാലയളവ് ശിക്ഷയായി പരിഗണിക്കും. പ്രതി പിഴയടക്കുന്നപക്ഷം പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി. കൂടാതെ, വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.

2024 മാർച്ച് 31ന് വൈകീട്ട് 4.30നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിക്കുന്ന വീട്ടിലെത്തിച്ച് അതിജീവിതയെ പീഡിപ്പിച്ചെന്നാണ് കേസ്. വാഴക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായ കെ. രാജന്‍ബാബു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അസി. സബ് ഇന്‍സ്പെക്ടര്‍ ടി. പ്രഭ കേസന്വേഷണത്തില്‍ സഹായിച്ചു. 17 സാക്ഷികളെ വിസ്തരിച്ചു.

27 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എൻ. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെൻട്രൽ ജയിലിലേക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man who raped eight-year-old girl gets 97 years in prison
Next Story