Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right12 വയസ്സുകാരനെ കഞ്ചാവ്...

12 വയസ്സുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ചയാൾ റിമാൻഡിൽ

text_fields
bookmark_border
12 വയസ്സുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ചയാൾ റിമാൻഡിൽ
cancel
camera_alt

അ​ശ്വി​ൻ രാ​ജ്

പത്തനംതിട്ട: 12 വയസ്സുകാരനുമായി സൗഹൃദം സ്ഥാപിക്കുകയും കഞ്ചാവ് ബീഡി നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത പ്രതിയെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം തോന്ന്യാമല മധുമല ലക്ഷം വീട്ടിൽ അശ്വിൻ രാജ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം. വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പലതവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിന തലവേദനയും ഉണ്ടായി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിത്സയിൽ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്.

ആശുപത്രിയിൽനിന്ന് വിവരമറിയിച്ചതു പ്രകാരം കേസടുത്ത പൊലീസ് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, കുട്ടികൾക്ക് ലഹരിമരുന്ന് നൽകൽ, കുട്ടികളോടുള്ള ലൈംഗിക അതിക്രമം തടയൽ ഉൾപ്പെടെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇൻസ്പെക്ടർ ബി.എം. ഷാഫി, എസ്.ഐ വിപിൻ വി. പിള്ള, പൊലീസുകാരായ ടെന്നിസൻ, അജിത് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso actsexual abuseAddictioncannabisArrestCrimeNews
News Summary - Man who raped 12-year-old boy with cannabis remanded
Next Story