Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ കഞ്ചാവ്...

വീട്ടിൽ കഞ്ചാവ് വളർത്തിയയാൾ പിടിയിൽ

text_fields
bookmark_border
വീട്ടിൽ കഞ്ചാവ് വളർത്തിയയാൾ പിടിയിൽ
cancel

കോലഞ്ചേരി: വീട്ടിലെ ചെടികൾക്കൊപ്പം ചട്ടിയിൽ കഞ്ചാവ് വളർത്തിയ ആളെ പട്ടിമറ്റം പൊലീസ് പിടികൂടി. മഞ്ഞുമ്മലിൽ നിന്നും വലമ്പൂർ അക്വഡക്റ്റിന് സമീപം താമസിക്കുന്ന ജെയ്സണാണ് (32) പിടിയിലായത്. റൂറൽ എസ്.പി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

നേരത്തേ കഞ്ചാവ് വിൽപന നടത്തിയ കേസിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. രണ്ട് വർഷം മുമ്പ് ഭാര്യയെ നാട്ടുകാർ പീഡിപ്പിച്ചതായി കള്ള കേസുണ്ടാക്കി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

നാട്ടുകാരുമായി യാതൊരു അടുപ്പവുമില്ലാത്ത ഇയാൾ വീട്ടിന് ചുറ്റും വളരെ ഉയരത്തിൽ മതിൽ നിർമിച്ച് അക്രമകാരികളായ നായ്ക്കളെ വളർത്തുന്നുണ്ട് . നാട്ടുകാർക്കെതിരെ വടിവാൾ വീശി ഭീഷണിപ്പെടുത്തലടക്കം ഇയാൾക്കെതിരെ നിരവധി പരാതികളും പട്ടിമറ്റം പൊലീസിൽ നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് വീട്ടിൽ നിശാപാർട്ടി നടത്താനായി എറണാകുളത്ത് നിന്നടക്കം നിരവധി പേർ എത്തിയതുമായി ബന്ധപ്പെട്ടും പരാതിയുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarrest
News Summary - man who grew cannabis at home was arrested
Next Story