സ്വർണം വാങ്ങി പണം നൽകാതെ കബളിപ്പിച്ചയാൾ പിടിയിൽ
text_fieldsഷബീറലി
തിരൂരങ്ങാടി: ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ കബളിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്കപറമ്പിൽ വീട്ടിൽ ശബീറലിയെയാണ് (30) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മാട്ടെ എ.കെ.സി ജ്വല്ലറിയിൽ നിന്ന് പതിനൊന്നര പവൻ സ്വർണം വാങ്ങി കബളിപ്പിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. മൊബൈൽ ബാങ്കിങ്ങിലെ എൻ.ഇ.എഫ്. ടി (നെഫ്റ്റ് ) വഴി പണമയച്ചതായി കാണിച്ച് ഇയാൾ സ്വർണം കൊണ്ടുപോവുകയായിരുന്നു. പിന്നീടുള്ള പരിശോധനയിൽ പണം അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ജ്വല്ലറി ഉടമ പരാതി നൽകുകയായിരുന്നു. സി.സി.ടി.വിയിൽ കാർ നമ്പർ കണ്ടെത്തുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ട് വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. മുമ്പും വേങ്ങരയിൽ ഒരു ജ്വല്ലറിയിൽ സമാനതട്ടിപ്പ് നടന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

