യുവതിയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ചയാള്‍ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ വിനീത്
കൊല്ലം: യുവതിയെയും മകനെയും വീട്ടില്‍ കയറി ദേഹോപദ്രവം ഏല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍. പേരയം ചേരിയില്‍ വിനീത് ഭവനത്തില്‍ വിജയന് മകന് കിച്ചു എന്ന് വിളിക്കുന്ന വിനീതി(24)നെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ മകെൻറ സുഹൃത്തുക്കള്‍ പ്രതിയെ ചീത്ത വിളിച്ചെന്ന് തെറ്റിദ്ധരിച്ച് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അസഭ്യം പറയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്തു എന്നാണ് കേസ്. 14ന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം.
മണ്ണഞ്ചേരി കാവിന് സമീപത്തെ സജീവ് ഭവനത്തില്‍ ചന്ദ്രലേഖ(40)യെയും മകനെയുമാണ് വിനീത് ആക്രമിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രിച്ചതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.