Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്കി​ൽ ക​റ​ങ്ങി...

ബൈ​ക്കി​ൽ ക​റ​ങ്ങി സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Sharon
cancel
camera_alt

ഷാ​രോ​ൺ

ചേ​ർ​പ്പ്: സ്ത്രീ​ക​ളെ ബൈ​ക്കി​ൽ പി​ൻ​തു​ട​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ഞ്ഞാ​ല​ക്കു​ട മാ​പ്രാ​ണം തേ​ല​പ്പി​ള്ളി സ്വ​ദേ​ശി സൈ​ക്കോ ഷാ​രോ​ൺ എ​ന്ന ഷാ​രോ​ണി​നെ​യാ​ണ് (23) റൂ​റ​ൽ എ​സ്.​പി ഐ​ശ്വ​ര്യ ഡോ​ങ്ങ്ഗ്രേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചേ​ർ​പ്പ് എ​സ്.​ഐ എ​സ്. ശ്രീ​ലാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക​ളു​മാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ ബൈ​ക്കി​ൽ പി​ന്തു​ട​ന്ന് വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളെ ക​യ​റി​പ്പി​ടി​ച്ച് ബൈ​ക്ക് വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ന്ന​താ​യി​രു​ന്നു രീ​തി. ഊ​ര​ക​ത്തും ആ​റാ​ട്ടു​പു​ഴ​യി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി. ക​റു​ത്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞും തി​രി​ച്ച​റി​യാ​തി​രി​ക്കാ​നു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യു​മാ​ണ് ഇ​യാ​ൾ കൃ​ത്യ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്ന​ത്. പ​രാ​തി​ക്കാ​രി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും മു​ൻ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രെ നി​രീ​ക്ഷി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. 2019ൽ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BikeManThrissur NewsPoliceWomenArrestedAttack
News Summary - Man who attacks women on bike arrested
Next Story