പൊലീസിൽ പരാതി നൽകിയതിലെ വിരോധം; യുവാവിനെ വെട്ടിയ സംഘത്തിലൊരാൾ പിടിയിൽ
text_fieldsഷംനാസ്
കരുനാഗപ്പള്ളി: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഘത്തിലെ ഒരാളെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കാട്ടിൽ കടവിൽ ഷെമീസ് മൻസിലിൽ ഷംനാസ് (30) ആണ് പിടിയിലായത്.
ഒന്നാം പ്രതിയായ ഷംനാസിന് അസ്ലം എന്ന യുവാവ് വായ്പയിട്ട് കാർ വിൽപന നടത്തിയിരുന്നു. എന്നാൽ, ഇയാൾ വായ്പ അടക്കാതായപ്പോൾ അസ്ലം കാർ തിരികെ ലഭിക്കുന്നതിന് പൊലീസിൽ പരാതി നൽകി. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ മാസം നാലിന് വൈകീട്ട് ഷംനാസും സംഘവും കൊച്ചാലുംമൂട് ജങ്ഷനിൽവെച്ച് ആക്രമിക്കുകയായിരുന്നു.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

