Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2021 4:22 PM GMT Updated On
date_range 19 July 2021 1:49 AM GMTമകന്‍റെ മർദനമേറ്റ വയോധികൻ മരിച്ചു; മകൻ അറസ്റ്റിൽ
text_fieldsനേമം: പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് എസ്.എൻ നഗർ വലിയ കിഴക്കേവിള വിപിൻ നിവാസിൽ വിപിൻ (34) ആണ് അറസ്റ്റിലായത്. വിശ്വനാഥൻ (69) ആണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. ഈ വർഷം ഏപ്രിൽ മാസത്തിൽ വീട്ടിൽ വച്ച് പിതാവും മകനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് വിപിൻ ആയുധമുപയോഗിച്ച് വിശ്വനാഥനെ തലയ്ക്ക് അടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ വിശ്വനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവം അന്ന് കേസായില്ല. ചികിത്സയ്ക്കുശേഷം ഇദ്ദേഹത്തെ തിരികെ വീട്ടിൽ എത്തിച്ചുവെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരണം. തുടർന്നാണ് വിശദമായ അന്വേഷണത്തിനൊടുവിൽ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Next Story