വിവാഹ തട്ടിപ്പ് കേസിൽ 10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽപോയയാൾ പിടിയിൽ
text_fieldsബിനു
സക്കറിയ
മാവൂർ: 10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പുകാരൻ പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസിക്കുന്ന ബിനു സക്കറിയയെയാണ് (47) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയെ മറ്റൊരു പേരിൽ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്തതിന് 2013ൽ മാവൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ മാവൂർ പൊലീസ് കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണക്ക് ഹാജരാകാതെ പല ജില്ലകളിലായി മുങ്ങിനടക്കുകയായിരുന്നു.
കോട്ടയം ജില്ലയിലുണ്ടെന്നറിഞ്ഞ് അവിടെയെത്തിയാണ് മാവൂർ പൊലീസ് ഇയാളെ പിടികൂടിയത്. മാവൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ ലിജു ലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ് ജയിലിലടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

