Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 ഗ്രാം മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
20 ഗ്രാം മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ
cancel

പെരിന്തൽമണ്ണ: മാരക മയക്കുമരുന്നായ 20 ഗ്രാം എം.ഡി.എംഎയുമായി യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്താറ്റിരി തൊടുമണ്ണില്‍ മൊയ്തീന്‍കുട്ടി (24) യെയാണ് അങ്ങാടിപ്പുറത്ത് വെച്ച് അറസ്റ്റ് ചെയ്തത്.ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ യുവാക്കളേയും സ്കൂള്‍, കോളജ് വിദ്യാർഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തുന്നതായും ആവശ്യക്കാര്‍ പറയുന്ന സ്ഥലത്തെത്തിച്ചു

കൊടുത്ത് വില്‍പന നടത്തുന്ന സംഘത്തെ കുറിച്ചും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.ജൂനിയര്‍ എസ്.ഐ. പി.എം. ഷൈലേഷ്, എ.എസ്.ഐ. ബൈജു, സീനിയർ സി.പി.ഒമാരായ സക്കീര്‍ ഹുസൈന്‍, മുഹമ്മദ് സജീര്‍, കെ. ഷഫീഖ്, ഷക്കീല്‍, മിഥുന്‍, ദിനേഷ് ഉല്ലാസ്, ഷാലു, കൈലാസ്, വനിത സിവിൽ പൊലീസ് ഓഫിസർ ജയമണി എന്നിവരും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man was arrested with 20 grams of drugs
Next Story