Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് ഭാര്യയുടെയും മകളുടെയും ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

text_fields
bookmark_border
യുവാവ് ഭാര്യയുടെയും മകളുടെയും ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു
cancel

ബംഗളൂരു: ഭാര്യയുടെയും മകളുടെയും ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് 38കാരന്റെ ക്രൂരത. ഭാര്യയെ കൊല്ലാനായിരുന്നു പ്രതിയായ തോമസിന്റെ ശ്രമം. ബെംഗളൂരുവിലെ എൽ.ആർ നഗറിൽ ജനുവരി 31ന് പുലർച്ചെയായിരുന്നു സംഭവം. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പതിമൂന്നുകാരിയായ മകളുടെ ദേഹത്തും പ്രതി എണ്ണ ഒഴിച്ചു. തടഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകളുടെ കൈകളിൽ എണ്ണ ഒഴിച്ച് പൊള്ളിച്ചത്.

അമ്മയുടെയും മകളുടെയും നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്. നാട്ടുകാർ എത്തിയതോടെ തോമസ് വീട്ടിൽ നിന്ന് കടന്ന് കളഞ്ഞു. ഭാര്യയോട് വെള്ളം തിളപ്പിക്കാൻ പോകുന്നെന്ന് പറഞ്ഞായിരുന്നു തോമസ് അടുക്കളയിലേക്ക് പോയത്. എന്നാൽ വെള്ളത്തിന് പകരം ഇദ്ദേഹം എണ്ണയാണ് ചൂടാക്കിയത്.

തുടർന്ന് വലിയൊരു മരക്കഷ്ണം എടുത്തുകൊണ്ട് വന്ന് കസേരയിലിരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് അടിച്ചു. അടിയേറ്റ ഇവർ ഉടൻ തന്നെ ബോധരഹിതയായി. ഈ സമയത്ത് അടുക്കളയിൽ പോയ തോമസ് എണ്ണ എടുത്തുകൊണ്ട് വന്ന് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഭാര്യയെ ബോധരഹിതയാക്കി കൊല്ലാനായിരുന്നു തോമസിന്‍റെ ശ്രമം. അപ്പോൾ ഉറക്കമുണർന്ന മകൾ മാതാവിനെ രക്ഷപെടുത്താൻ ശ്രമിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man throws boiling oil on wife and daughter at Bengaluru
Next Story