Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതിക്കുള്ളിൽ യുവതിക്ക് നേരെ ഭർത്താവി​െൻറ ആസിഡ് ആക്രമണം

text_fields
bookmark_border
Man throws acid on wife inside court complex in Tamil Nadu
cancel

കോയമ്പത്തൂർ: കേസിന്റെ വാദത്തിനായി കോയമ്പത്തൂർ കോടതി സമുച്ചയത്തിലെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. കാവേരി നഗർ സ്വദേശി ചിത്ര (33) ആണ് ആക്രമണത്തിനിരയായത്.

2016-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ​മാലമോഷണക്കേസിലെ പ്രതിയായ ചിത്ര, കേസിന്റെ തുടർനടപടികൾക്കായി എത്തിയ വേളയിലാണ് ആക്രമിക്കപ്പെട്ടത്. ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്​ട്രേറ്റ് കോടതിക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്ന ചിത്ര ഭർത്താവ് ശിവകുമാറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന്, കൈവശം കരുതിയ ആസിഡ് കവിതയുടെ മുഖത്തേക്ക് ശിവകുമാർ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചിത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവകുമാറിനെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു അഭിഭാഷകനും പരിക്കേറ്റു. ആക്രമം നടന്നയുടൻ ശിവകുമാറിനെ അഭിഭാഷകൻ കീഴ്പ്പെടുത്തിയ ശേഷം ​പൊലീസിന് കൈമാറുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man throws acid on wife inside court complex in Tamil Nadu
Next Story