ബംഗളുരു: പങ്കാളിക്ക് നേരെ ആസിഡൊഴിച്ച ശേഷം ആശ്രമത്തിൽ സന്യാസിയായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിലായി. ആസിഡൊഴിച്ച നാഗേഷിനെതിരെ പങ്കാളി നൽകിയ പരാതിയിലാണ് അറസ്റ്റ്.
ബംഗളുരുവിൽ വെച്ച് ഏപ്രിൽ 28നായിരുന്നു നാഗേഷ് പങ്കാളിക്ക് നേരെ ആസിഡ് ഒഴിച്ചത്. തുടർന്ന് ഒളിവിലായിരുന്ന ഇയാളെ പിടികൂടാൻ ഏഴംഗ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
തമിഴ്നാട്ടിൽ വെല്ലൂരിനടുത്ത് തിരുവണ്ണാമലൈയിലെ ആശ്രമത്തിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.