മധ്യപ്രദേശിൽ മുസ്‍ലിം യുവാവിനെ മർദിച്ച് കാൽ നക്കിച്ചു; വിഡിയോ പുറത്ത്
text_fieldsഗ്വാളിയോർ: മധ്യപ്രദേശിൽ ഓടുന്ന കാറിൽ മുസ്‍ലിം യുവാവിന് നേരെ ആക്രമണം. യുവാവിനെ നിർബന്ധിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്വാളിയോർ സ്വദേശി മുഹമ്മദ് മുഹ്സിൻ ഖാൻ ആണ് അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വിഡിയോയിൽ മുഹ്സിനെ ചെരിപ്പുകൊണ്ടടിക്കുകയും അക്രമിയുടെ കാലുകളിലൊന്ന് നക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കാണാം. ഗ്വാളിയോറിൽ നിന്നുള്ള വിഡിയോ എന്ന് പറഞ്ഞാണ് മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്.
ഗോലു ഗുർജറും സുഹൃത്തുക്കളും മുഹ്സിനെ ചെരിപ്പുകൊണ്ട് മർദ്ദിക്കുന്നതുമാണ് മോശമായി പെരുമാറുന്നതുമാണ് വിഡിയോയിൽ കാണുന്നത്. പഴയ തർക്കം പരിഹരിക്കാനെന്ന വ്യാജേനയാണ് അക്രമികൾ യുവാക്കളെ വാഹനത്തിൽ കയറ്റിയത്. യുവാവിന്റെ മുഖത്ത് ചെരിപ്പ് കൊണ്ടടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട് അക്രമികൾ. മറ്റൊരു വിഡിയോയിൽ മുഹസിൻ അക്രമിയുടെ കാൽ നക്കുന്നതും കാണാം. യുവാവിന്റെ കുടുംബത്തിന്റെ പരാതിയിൽ തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും കേസെടുത്തു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

