പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ പൊതുനിരത്തിൽ നഗ്നനാക്കി നടത്തി
text_fieldsയുവാവിനെ പരസ്യമായി മര്‍ദ്ദിച്ച് നഗ്നനാക്കി പൊതുനിരത്തിലൂടെ നടത്തി. കര്‍ണാടകയിലെ ഹാസന് ജില്ലയിലാണ് സംഭവം. യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചത്. സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഹാസൻ പൊലീസ് അറിയിച്ചു.
വിജയപുര ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ മേഘരാജ് മഹാതാജാ പാർക്കിലെത്തിയതായിരുന്നു. ഇവിടെ വെച്ച് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു കൂട്ടമാളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയും വസ്ത്രമഴിപ്പിച്ച് ഹേമാവതി സ്റ്റാച്യൂ പരിസരത്ത് പൊതു നിരത്തിലൂടെ നടത്തിക്കുകയുമായിരുന്നു.
പൊലീസെത്തി ഇയാെള കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ആളുകള്‍ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് മേഘരാജ് പരാതി നല്‍കിയിട്ടുണ്ട്. ഇൗ പരാതിയിലാണ് നാലു പേർക്കെതിരെ കേസെടുത്തതെന്ന് ഹാസൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

