Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയനാട്ടിൽ ബന്ധുക്കള്‍...

വയനാട്ടിൽ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു

text_fields
bookmark_border
വയനാട്ടിൽ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു
cancel
camera_alt

മരിച്ച സജി

കേണിച്ചിറ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിട്ടതിനെ തുടര്‍ന്ന് സജിയുടെ കൈക്ക് അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.

കൈക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

Show Full Article
TAGS:stabbed to death Wayanad crime 
News Summary - man stabbed to death in wayanad's kenichira
Next Story