Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

text_fields
bookmark_border
ബുധനാഴ്ച രാത്രി പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തായിരുന്നു സംഭവം
വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു
cancel
camera_alt

പ്രതീകാത്മക ചിത്രം

കൽപറ്റ: വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. എരിയപ്പള്ളി സ്വദേശി റിയാസ് (23) ആണ് മരിച്ചത്. മീനംകൊല്ലി സ്വദേശികളുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപത്തായിരുന്നു സംഭവം. രഞ്ജിത്ത്, അഖിൽ എന്നിവരാണ് പ്രതികളെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികൾ കടന്നുകളഞ്ഞു.

റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man stabbed to death in Wayanad Pulpally
Next Story