എറണാകുളത്ത് ഹോട്ടലിൽ ഒരാളെ കുത്തിക്കൊന്നു
text_fieldsകൊച്ചി: ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതി ടൗൺഹാളിന് സമീപം ലോഡ്ജിൽ താമസിക്കുന്ന മുളവുകാട് സ്വദേശിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് വേണ്ടി നഗരത്തിൽ തിരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നോർത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന ആനന്ദ് ബിഹാർ എന്ന ഹോട്ടലിന് മുന്നിലിട്ടാണ് കുത്തിക്കൊന്നത്. ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. അപരിചിതരായ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതിയുടെ കൈയിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ലോഡ്ജിലെത്തി പ്രതി തന്റെ സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോൾ ലഭിച്ച ആധാർ കാർഡിലെ സൂചന വെച്ചാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

