Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാന്നിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

text_fields
bookmark_border
റാന്നിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
cancel

റാന്നി: റാന്നി അങ്ങാടി പേട്ടയിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്കു കുത്തേറ്റു. അങ്ങാടി വരവൂർ സ്വദേശി അനിലിനാണ് (45) കുത്തേറ്റത്. ഇദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര സ്വദേശി സന്തോഷിനെ അറസ്റ്റു ചെയ്തു.

ഞായറാഴ്ച രാവിലെ 11 മണിയോടെ പേട്ട തീയറ്ററിനു സമീപമാണ് സംഘർഷം നടന്നത്. പേട്ടയിലെ കടയിൽ ഹാൻസ് വിൽക്കുന്നത് സംബന്ധിച്ച് സന്തോഷ് പറഞ്ഞത്രേ. ഇത് ചോദിക്കാനെത്തിയ അനിലും സംഘവും സന്തോഷുമായി തർക്കവും ഉന്തും തള്ളുമായി.

തർക്കം കൂടിയപ്പോൾ ഇവർ സന്തോഷിനെ മർദ്ദിച്ചതായി പറയുന്നു. ഇതിൽ പ്രകോപിതനായി കത്തിയെടുത്ത് അനിലിന്‍റെ കൈക്ക് കുത്തി. തടയാൻ ചെന്നപ്പോൾ വീണ്ടും കുത്തി പരിക്കേൽപ്പിച്ചു. ഉടനെ തന്നെ റാന്നി പോലീസെത്തി സന്തോഷിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അനിലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. സന്തോഷിനെ പോലീസ് അറസ്റ്റു ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man stabbed in ranni
Next Story