Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാതിൽ തുറന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സഹോദരിയേയും മകനെയും; നാടിനെ നടുക്കി തൃശൂരിലെ ഇരട്ടക്കൊല

text_fields
bookmark_border
‘ആൺസുഹൃത്തുക്കളോടൊപ്പം വിസ്മയ പുറത്തുപോകുന്നത് വിജീഷിന് ഇഷ്ടമായിരുന്നില്ല’
വാതിൽ തുറന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സഹോദരിയേയും മകനെയും; നാടിനെ നടുക്കി തൃശൂരിലെ ഇരട്ടക്കൊല
cancel

തൃശൂര്‍: ഭാര്യയെും മകനെയും കഴുത്തറുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. വ്യാഴാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തൃശൂര്‍ വലപ്പാട് ബീച്ചിലാണ് സംഭവം. തെക്കിനിയേടത്ത് വിജേഷ് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഭാര്യ വിസ്മയ (30), നാലര വയസ്സുള്ള മകന്‍ ദക്ഷിൻ എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിജേഷ് സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിലവിൽ ഗുരുതരാവസ്ഥയിലായ വിജീഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അസാധാരണമായ കരച്ചില്‍ കേട്ട് വിസ്മയയുടെ സഹോദരന്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് തറയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടത്. പിന്നാലെ മറ്റൊരു മുറിയിലേക്ക് കയറിയാണ് മകനെ കൊലപ്പെടുത്തി വിജേഷ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് ഉടൻ തന്നെ വലപ്പാട് പൊലീസിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

അതിനിടെ ആൺസുഹൃത്തുക്കളോടൊപ്പം വിസ്മയ പുറത്തുപോകുന്നത് വിജീഷിന് ഇഷ്ടപ്പെടാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്ന് കൊല്ലപ്പെട്ട വിസ്മയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന് മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ, രാത്രി ഭക്ഷണം കഴിച്ചതിനുശേഷം എല്ലാവരും മുറിയിൽ കയറിയപ്പോഴായിരുന്നു അവന്റെ ക്രൂരകൃത്യം നിലവിളി കേട്ട് മുറിയുടെ അടുത്തെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടുണ്ടായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്നാണ് അകത്തു കടന്നതെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Slays Wife and Young Son Before Attempting Suicide in Thrissur, Valapad Beach
Next Story