Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ഞ്ചാ​വ് ക​ട​ത്തി​യ...

ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് വ​ർ​ഷം ത​ട​വും പി​ഴ​യും

text_fields
bookmark_border
ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് വ​ർ​ഷം ത​ട​വും പി​ഴ​യും
cancel

അ​ടി​മാ​ലി: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും. മു​ക്കു​ടി​ൽ വ​ട​ക്കേ​തി​ൽ പ​ട്ടാ​ളം സ​ണ്ണി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​നി​ൽ​രാ​ജ് (58)നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റാ​ൻ​സ​സ് ആ​ക്ട് പ്ര​കാ​രം തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജി പി. ​ജ​യ​കൃ​ഷ്ണ​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2018 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ജാ​ക്കാ​ട് ടൗ​ൺ ഭാ​ഗ​ത്ത് 2.750 കി.​ഗ്രാം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന അ​നി​ൽ​രാ​ജി​നെ രാ​ജാ​ക്കാ​ട് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന അ​നൂ​പ് മോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentKottayamKeralaCrime cases
News Summary - Man Sentenced to Three Years Imprisonment and Fine in Ganja Smuggling Case
Next Story